'സർക്കാർ തീരുമാനം തിരുത്തുന്നത് വരെ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കും' : PM ശ്രീ വിവാദത്തിൽ CPI, ഈ മാസം 27ന് CPI സംസ്ഥാന എക്സിക്യൂട്ടീവ് യോഗം, D രാജ MA ബേബിയെ കാണും | CPI

എം.എ. ബേബിയുടെ മറുപടിക്ക് ശേഷം അന്തിമ തീരുമാനമെടുക്കും.
Will abstain from cabinet meeting until government changes decision, CPI on PM SHRI controversy
Published on

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചതിൽ പ്രതിഷേധ സൂചകമായി മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ സിപിഐ തീരുമാനം. സർക്കാർ തീരുമാനം തിരുത്തുന്നതുവരെ മന്ത്രിസഭാ യോഗങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർണായക തീരുമാനം.(Will abstain from cabinet meeting until government changes decision, CPI on PM SHRI controversy)

ഈ ആവശ്യം ഉന്നയിച്ച് സിപിഐ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് കൺവീനർക്കും ഔദ്യോഗികമായി കത്ത് നൽകും. കൂടാതെ, സിപിഐ ദേശീയ നേതൃത്വവും സിപിഐഎം ദേശീയ നേതൃത്വത്തിനും കത്ത് നൽകിയിട്ടുണ്ട്.

സെക്രട്ടേറിയറ്റ് തീരുമാനത്തിന് അന്തിമ അംഗീകാരം നൽകുന്നതിനായി ഒക്ടോബർ 27-ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആലപ്പുഴയിൽ വിളിച്ചിട്ടുണ്ട്. സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയെ കാണും. അടുത്ത കാബിനറ്റ് യോഗം 27-ന് ശേഷമേ നടക്കുകയുള്ളൂ.

മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനം

സിപിഐ ദേശീയ നേതൃത്വം ഔദ്യോഗികമായി സിപിഎം നേതൃത്വത്തെ എതിർപ്പറിയിച്ചിട്ടുണ്ട്. ഡി. രാജ എം.എ. ബേബിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇടതു നയം മറന്ന് കേന്ദ്ര സർക്കാരുമായി ധാരണയിലെത്തിയെന്നും, ഈ നടപടി മുന്നണി മര്യാദയ്ക്ക് എതിരാണ്എന്നും, ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കണം എന്നും സിപിഐ ദേശീയ നേതൃത്വം ആവശ്യപ്പെട്ടു.

രാവിലെ ചേർന്ന ദേശീയ സെക്രട്ടേറിയറ്റ് തീരുമാനം അനുസരിച്ചാണ് കത്തയച്ചത്. എം.എ. ബേബിയുടെ മറുപടിക്ക് ശേഷം അന്തിമ തീരുമാനമെടുക്കും.

പിന്മാറില്ലെന്ന് സി പി എം

കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് നിലപാട് വ്യക്തമാക്കി സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് നിലപാട് കടുപ്പിച്ചത്. സിപിഐയുമായി ചർച്ച നടത്തുമെന്നും, ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ ഇടതുപക്ഷ നയത്തിൽ മാറ്റമില്ലെന്നും സിപിഎം നേതൃത്വം അറിയിച്ചു.

പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട് മുന്നണിയിൽ ഉടലെടുത്ത തർക്കം പരിഹരിക്കുന്നതിനായി സിപിഐയുമായി ഉഭയകക്ഷി ചർച്ചകൾ നടത്താൻ സിപിഎം തീരുമാനം. വരും ദിവസങ്ങളിൽ ചർച്ചകൾ നടക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. എം.വി. ഗോവിന്ദന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

Related Stories

No stories found.
Times Kerala
timeskerala.com