Description
Digital Voice of Kerala
Friday, April 3, 2026

Digital Voice of Kerala
HomeKeralaമഞ്ചേരിയിൽ കാട്ടുതേനീച്ചയുടെ ആക്രമണം: നാല് പേർക്ക് പരിക്ക് | Wild honey...

മഞ്ചേരിയിൽ കാട്ടുതേനീച്ചയുടെ ആക്രമണം: നാല് പേർക്ക് പരിക്ക് | Wild honey bee

🎙️ Latest Podcast

മലപ്പുറം: മഞ്ചേരി ചെരണിയിൽ കാട്ടുതേനീച്ചകളുടെ കൂട്ടമായ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് യാതൊരു പ്രകോപനവുമില്ലാതെ തേനീച്ചകൾ ഇളകിവന്നത്.(Wild honey bee attack in Manjeri, Four people injured)

യു.കെ. മുഹമ്മദ് സാബിത്ത്, അത്തിമണ്ണിൽ അബ്ദുൽ സലാം, ആദിൽ മുഹമ്മദ്, എ.എം. ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

ചെരണി പ്ലൈവുഡ് റോഡ്, ചെമ്മരം ഭാഗത്താണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രിയും ഇതേ പ്രദേശത്ത് ഒരാൾക്ക് കുത്തേറ്റിരുന്നു. എന്നാൽ ആക്രമണം ആവർത്തിക്കുമ്പോഴും പ്രദേശത്ത് എവിടെയാണ് തേനീച്ചക്കൂടുള്ളതെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.