കൊച്ചി : പുലർച്ചെ എറണാകുളത്ത് രണ്ടിടങ്ങളിൽ കാട്ടാനക്കൂട്ടം എത്തി. വേങ്ങൂർ പഞ്ചായത്തിലെ മുനിപ്പാറയിലാണ് സംഭവം. (Wild elephants in Ernakulam) .കുഞ്ഞപ്പൻ എന്നയാളുടെ വീട്ടുമുറ്റം വരെ ആനയെത്തി. വാഴയടക്കമുള്ളവ ഇവ നശിപ്പിച്ചു. പോലീസും വനപാലകരും ചേർന്നാണ് ആനകളെ തുരത്തിയത്.