തൃശൂർ : അതിരപ്പിള്ളിയിൽ നിർത്തിയിട്ട കാർ തകർത്ത് കാട്ടാനക്കൂട്ടം. വാഹനത്തിൻ്റെ എൻജിൻ തകരാറായതിനെത്തുടർന്നാണ് ഇത് നിർത്തിയിട്ടിരുന്നത്. കാട്ടാനക്കൂട്ടം തകർത്തത് അങ്കമാലി സ്വദേശികളുടെ കാറാണ്.(Wild Elephants attacked car in Thrissur)
ആക്രമണത്തിൽ ആളപായം ഇല്ല. ഇവർ ഇന്നലെ രത്തിരയിൽ മലക്കപ്പാറയ്ക്ക് പോവുകയായിരുന്നു. കാട്ടാനകളുടെ സാന്നിധ്യം മനസിലാക്കിയ യാത്രക്കാർ മറ്റൊരു വാഹനത്തിൽ അതിരപ്പിള്ളിയിലേക്ക് തിരികെപ്പോയി. മെക്കാനിക്കുമായി വന്നപ്പോഴാണ് വാഹനം തകർന്നതായി കണ്ടെത്തിയത്.