
കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഏറെ ഭയം ജനിപ്പിക്കുന്ന വീഡിയോ ആണിതെന്നതിൽ തർക്കമില്ല,ബോട്സ്വാനയിലെ ചതുപ്പുമേഖലയിൽ ടൂറിസ്‌റ്റ് സംഘത്തിനു നേരെ പാഞ്ഞടുക്കുന്ന വമ്പൻ പിടിയാനയുടെ വീഡിയോയാണിത്.ചതുപ്പുഭാഗത്ത് വള്ളത്തിൽ സഫാരി നടത്തുകയായിരുന്നു അമേരിക്കയിൽനിന്നും ബ്രിട്ടനിൽ നിന്നുമുള്ള സംഘം. പിടിയാനയും കുഞ്ഞുങ്ങളും നിൽക്കുന്നത് കണ്ടെങ്കിലും വള്ളം അങ്ങോട്ട് തന്നെ പോവുകയായിരുന്നു. ഇതോടെ അമ്മയാനയുടെ നിയന്ത്രണം വിട്ടു. വള്ളത്തിനു നേർക്ക് ഓടിവരികയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്തു. എന്നാൽ തുഴയുന്നവർ അതിവേഗത്തിൽ വള്ളം പിന്നോട്ടേക്ക് എടുക്കുകയായിരുന്നു. എന്നാൽ പാഞ്ഞെത്തിയ ആന വള്ളം കുത്തിമറിച്ചിടുകയായിരുന്നു. അതേസമയം,
ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചെങ്കിലും ആന ആരെയും ഉപദ്രവിച്ചില്ലെന്നത് ആശ്വാസകരമാണ്.