മലപ്പുറം : കേരളത്തിൽ വീണ്ടും ജീവനെടുത്ത് കാട്ടാന. മലപ്പുറം കിഴക്കേ ചാത്തല്ലൂരിലാണ് സംഭവം. കല്യാണി അമ്മ എന്ന 68കാരിയാണ് മരിച്ചത്. (Wild elephant kills elderly woman in Malappuram)
വനം ഉദ്യോഗസ്ഥർ ആനയെ തുരത്തുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്. ഇവരെ ആന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലാണ്.