പേരാമ്പ്രയിൽ കാട്ടാനയിറങ്ങി: ആനയെ ആദ്യം കണ്ടത് രാവിലെ നടക്കാനിറങ്ങിയ നാട്ടുകാർ | Wild elephant in Kozhikode

പേരാമ്പ്രയിൽ കാട്ടാനയിറങ്ങി: ആനയെ ആദ്യം കണ്ടത് രാവിലെ നടക്കാനിറങ്ങിയ നാട്ടുകാർ | Wild elephant in Kozhikode
Published on

കോഴിക്കോട്: പേരാമ്പ്രയിൽ കാട്ടാനയിറങ്ങി. ആനയിറങ്ങിയത് കോഴിക്കോട് പേരാമ്പ്രയിൽ പൈതോത്ത് റോഡ് ഭാഗത്താണ്.(Wild elephant in Kozhikode)

നിലവിൽ ആന നിൽക്കുന്നത് പേരാമ്പ്ര നഗരത്തിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെയാണ്. ആനയെ ആദ്യം കണ്ടത് രാവിലെ നടക്കാനിറങ്ങിയവരാണ്.

വിവരമറിഞ്ഞതിനെത്തുടർന്ന് ഫോറസ്റ്റ് ജീവനക്കാരും, പൊലീസും സ്ഥലത്തെത്തി. സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിരിക്കുകയാണ് താമരശ്ശേരി ആര്‍ ആര്‍ ടി സംഘം.

ചിലയിടങ്ങളിൽ ആന കൃഷി നശിപ്പിച്ചതായി ആരോപണമുണ്ട്. ഇത് എത്തിയത് പെരുവണ്ണാമൂഴി പട്ടാണിപ്പാറ ഭാഗത്ത് നിന്നാണെന്നാണ് സൂചന.

Related Stories

No stories found.
Times Kerala
timeskerala.com