
കൊച്ചി: മലയാറ്റൂരിൽ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. നീലീശ്വരം പഞ്ചായത്തിലെ ഇല്ലിത്തോട് നാലാം ബ്ലോക്കിൽ കുട്ടിയാന ഉൾപ്പെടെ ആറ് ആനകളാണ് എത്തിയത്. പ്രദേശത്തുള്ള വീട്ടുമുറ്റത്ത് കൂടി കാട്ടാനക്കൂട്ടം സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ഇല്ലിത്തോട് മുളങ്കുഴി നാലാം ബ്ലോക്കിലെ ഒരു വീടിന്റെ ഗേറ്റ് തുറന്ന് ആന നടന്ന് നീങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. പാണംകുഴി വനമേഖലയിൽ നിന്നും പെരിയാർ കടന്ന് ആനക്കുട്ടം ജനവാസ മേഖലയിലേക്ക് എത്തിയെന്ന് വിവരം.