
ഇടുക്കി: മൂന്നാറിലെ മാട്ടുപെട്ടിയിൽ കാട്ടാന പ്രസവിച്ചു(Wild elephant). മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലേക്ക് പോകുന്ന വഴിയാണ് സംഭവം. എന്നാൽ കുട്ടിയാന എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലാണുള്ളതെന്നാണ് വിവരം.
വിവരമറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയാനയ്ക്ക് ചികിത്സ നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ കുട്ടിയാനയ്‌ക്കൊപ്പം ഒരു പിടിയാന കൂടി നിലയുറപ്പിച്ചിട്ടുള്ളതിനാൽ രക്ഷാദൗത്യം ശ്രമകരമാകാനാണ് സാധ്യത. ആനക്കുട്ടിയെ നിരീക്ഷിക്കാനായി പ്രദേശത്ത് ആർ.ആർ.ടി സംഘം തുടരുകയാണ്.