കൊച്ചി : സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ അകപ്പെട്ട കാട്ടാനയെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു. ആനയെ കിണറിൻ്റെ ഭിത്തി ഇടിച്ച് പുറത്തെത്തിക്കാനാണ് വനംവകുപ്പും ഫയർഫോഴ്സും ശ്രമിക്കുന്നത്. (Wild elephant falls into a well in Kothamangalam )
എന്നാൽ, സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. ഇവിടെ സംഘർഷാവസ്ഥയാണ്. ഇതോടെ പോലീസ് 144 പ്രഖ്യാപിച്ചു. നിലവിൽ നാട്ടുകാർ ഡി എഫ് ഒയുമായി ചർച്ച നടത്തുകയാണ്.