പാലക്കാട് : അട്ടപ്പാടിയിൽ ആർ ആർ ടി സംഘത്തിന് നേർക്ക് കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിനിടയിലാണ് സംഭവം. (Wild elephant attacks RRT team)
അട്ടപ്പാടി ഷോളയാർ മേഖലയിലാണ് സംഭവം. ഒറ്റയാൻ ഇവരുടെ വാഹനത്തിന് നേർക്ക് പാഞ്ഞടുക്കുകയായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും ജീപ്പിന് കേടുപാടുകൾ സംഭവിച്ചു.