തൃശൂർ : ചാലക്കുടി തഹസിൽദാറുടെ വാഹനത്തിന് നേർക്ക് കാട്ടാനയുടെ ആക്രമണം. മലക്കപ്പാറയിൽ വച്ചാണ് കെ എ ജേക്കബിൻ്റെ വാഹനം ആക്രമിക്കപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. (Wild elephant attacks Chalakudy Tahsildar's vehicle)
വീരാൻകുടി ഉന്നതിയിലെ ജനങ്ങളുടെ പുനരധിവാസം സംബന്ധിച്ച് മലക്കപ്പാറയിൽ എത്തിയ അദ്ദേഹം തിരികെപ്പോകുന്ന അവസരത്തിലാണ് കാട്ടാന വാഹനം പിന്നിൽ നിന്നും എടുത്തുയർത്താൻ ശ്രമിച്ചത്. ശരീരം കൊണ്ട് വാഹനം തള്ളാനും ആന ശ്രമിച്ചു. പിന്നാലെ ഇത് ഓടിമറഞ്ഞു.