
മലപ്പുറം: നിലമ്പൂരിൽ രണ്ടാം ദിവസവും കാട്ടാന ആക്രമണം(elephant attack). നിലമ്പൂർ പെരുവമ്പാടത്ത് പുലർച്ചെയാണ് വീണ്ടും കാട്ടാനയെത്തിയത്. പ്രദേശത്തെ ആൾ താമസമില്ലാത്ത വീടിന്റെ തകരഷീറ്റ് കാട്ടാന തകർത്തു.
ഇല്ലിക്കൽ അബ്ദുൾ അസീസിന്റെ വീട്ടുമുറ്റത്ത് വച്ചിരുന്ന ബൈക്ക് കാട്ടാന തള്ളി മറിച്ചിട്ടിരുന്നു. ശേഷം പ്രദേശത്ത് രണ്ടു മണിക്കൂറോളം തുടർന്ന കാട്ടാന പുലർച്ചയോടെയാണ് കാട്ടിലേക്ക് മടങ്ങിയത്.