
തിരുവനന്തപുരം: സംസ്ഥനത്ത് വീണ്ടും കാട്ടാന ആക്രമണം. തിരുവനന്തപുരം പാലോടാണ് കാട്ടാന ആക്രമണം ഉണ്ടായത്(Wild elephant attack). ആക്രമണത്തിൽ പാലോട് ഇടിഞ്ഞാർ സ്വദേശി ജിതേന്ദ്രനാണ് ഗുരുതരമായി പരിക്കേറ്റത്.
കാട്ടാനയുടെ ചവിട്ടേറ്റ് ജിതേന്ദ്രന്റെ വാരിയെല്ല് പൊട്ടിയതായാണ് വിവരം. അതേസമയം, സംസ്ഥാനത്ത് അടുത്തിടെയായി കാട്ടാന ആക്രമണങ്ങൾ വർധിച്ചു വരുന്നതായാണ് റിപ്പോർട്ട്.