
കോഴിക്കോട്: വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം.കോഴിക്കോട് കാവിലുംപാറ പഞ്ചായത്തിലുണ്ടായ സംഭവത്തിൽ കരിങ്ങാട് മുട്ടിച്ചിറ സ്വദേശി തങ്കച്ചൻ, ഭാര്യ ആനി എന്നിവർക്കാണ് പരിക്കേറ്റത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആഴ്ചയും പ്രദേശത്ത് കാട്ടാന ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു.