കൽപ്പറ്റ : വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ബാവലിക്ക് സമീപത്ത് വച്ച് കെ എസ് ഇ ബി ഉദ്യോഗസ്ഥനെ കാട്ടാന ആക്രമിച്ചത്.
ഇന്ന് വൈകിട്ട് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ജിജീഷിനെനെയാണ് ആന ആക്രമിച്ചത്. പരിക്കേറ്റ ജിജീഷിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.