വയനാട് : ദേവർഷോലയിലൂടെ ഗൂഡല്ലൂരിലേക്ക് പോകാൻ പദ്ധതിയിടുന്നവർ ജാഗ്രത പാലിക്കണം. കാട്ടാനകൾ തന്നെയാണ് കാരണം. (Wild elephant attack in Wayanad)
പാടന്തറയിൽ കാട്ടാനകൾ എത്തുന്നത് യാത്രക്കാരെ ആകെ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്. പലരും ഇത് വഴി ജീവൻ പണയം വച്ചാണ് യാത്ര ചെയ്യുന്നത്.
കഴിഞ്ഞ ദിവസം മദ്രസയിൽ കുട്ടികളെ വിട്ട് തിരികെ വന്ന വാഹനത്തിന് നേർക്കാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഓട്ടോ ഡ്രൈവർ ഇറങ്ങിയോടുകയും പരിക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു.