വയനാട് : പൊഴുതന ടൗണിൽ കാട്ടാനയിറങ്ങി. ആനയുടെ ആക്രമണത്തിൽ നിന്ന് മൂന്ന് വിദ്യാർഥികൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സംഭവമുണ്ടായത് ഇന്നലെ രാത്രി 11 മണിയോടെയാണ്. (Wild elephant attack in Wayanad)
റിഹാന്‍, റിസ്വാന്‍, സാബിര്‍ എന്നീ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ഇവർ പ്ലസ്‌ടു വിദ്യാർത്ഥികളാണ്. സ്‌കൂൾ മുതൽ വീട് വരെ ആന ഇവരെ ഓടിച്ചു. കൂടാതെ വഴിയിൽ ഉണ്ടായിരുന്ന ഇരുചക്ര വാഹനം ഉൾപ്പെടെ നശിപ്പിച്ചു. സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങളും പുറത്തായി.