തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണം. പാലോടാണ് സംഭവം. ഒറ്റയാന്റെ ചവിട്ടേറ്റ് യുവാവിന് ഗുരുതര പരിക്കേറ്റു. ജിതേന്ദ്രൻ (48) എന്നയാൾക്കാണ് പരിക്കേറ്റത്. സ്‌കൂട്ടറിൽ യാത്ര ചെയ്യുന്ന അവസരത്തിലാണ് കാട്ടാന സ്‌കൂട്ടർ മറിച്ചിടുകയും, ചവിട്ടുകയും ചെയ്തത്. (Wild elephant attack in Trivandrum)
ഇയാളുടെ വാരിയെല്ലിന് പൊട്ടലേറ്റു. പാലോട് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ഈ മേഖലയിലുള്ള ഒറ്റയാൻ ഇടയ്ക്കിടയ്ക്ക് ജനവാസ മേഖലയിൽ ഇറങ്ങാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.