കോഴിക്കോട് : വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പ് കുത്തിമറിച്ചിട്ട് കാട്ടാന. കക്കാടംപൊയിലിൽ ആണ് സംഭവം. അവറാച്ചൻ എന്ന വ്യക്തിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനമാണ് ആന നശിപ്പിച്ചത്. (Wild Elephant attack in Kozhikode)
പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടാന ശല്യം ഉണ്ടെന്നും, കൃഷി മുഴുവനായും നശിപ്പിക്കുന്നുവെന്നും നാട്ടുകാർ പറയുന്നു. വനംവകുപ്പിനെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും ഇവർക്ക് പരാതിയുണ്ട്.