ഇടുക്കി : സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ജീവൻ പൊലിഞ്ഞു. പെരുവന്താനത്താണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായ പുരുഷോത്തമ(64)നാണ് മരിച്ചത്. (Wild elephant attack in Idukki)
രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്. മതമ്പയിലാണ് അപകടമുണ്ടായത്. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
പുരുഷോത്തമൻ റബ്ബർ തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിങ് നടത്തുന്ന ആളാണ്. ഇയാളുടെ മകന് നേർക്കാണ് ആദ്യം കാട്ടാന ഓടിയടുത്തത്. അയാൾ ഓടി രക്ഷപ്പെട്ടതോട് കൂടി പുരുഷോത്തമന് നേർക് തിരിഞ്ഞു.