പാലക്കാട് : അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 60 കാരൻ മരിച്ചു. അട്ടപ്പാടി സ്വർണ്ണഗദ്ദ വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയ കാളിയാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ കാളിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.കാളിയുടെ ഇരുകാലുകൾക്കും പരിക്കേറ്റിരുന്നു. വിറക് ശേഖരിക്കാനെത്തിയ മറ്റ് പ്രദേശവാസികളാണ് വിവരം വനം വകുപ്പിൽ അറിയിച്ചത്.