തൃശൂർ: അതിരപ്പിള്ളിയിലെ കാലടി പ്ലാന്റേഷൻ ഡിവിഷൻ ഒന്നിൽ കാട്ടാനയുടെ ആക്രമണം. കാട്ടാന സെയിന്റ് സെബാസ്റ്റ്യൻ പള്ളിയുടെ വാതിൽ തകർത്ത് അകത്തുകയറി നാശനഷ്ടങ്ങൾ വരുത്തി. ഇന്ന് രാവിലെയാണ് സംഭവം.(Wild elephant attack in Athirappilly, Massive damage to church)
കാട്ടാന പള്ളിയുടെ വാതിൽ തകർത്താണ് അകത്തുകടന്നത്. അകത്തുകയറിയ ആന അടുക്കള ഭാഗത്തെ ഗ്രില്ലുകളും ഫർണിച്ചറുകളും പൂർണ്ണമായി തകർത്തു. പള്ളിക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്
ഈ പള്ളിയിൽ ഞായറാഴ്ച മാത്രമാണ് തിരുകർമ്മങ്ങൾ നടക്കാറുള്ളത്. ആളുകൾ ഇല്ലാത്ത സമയത്ത് ആക്രമണം നടന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.