അതിരപ്പിള്ളിയിൽ വ്യാപക ആക്രമണം നടത്തി കാട്ടാന: ക്ഷേത്രത്തിലെ ഗണപതി വിഗ്രഹം സുരക്ഷിതം | Wild elephant

തൊഴിലാളി ലയത്തിലെ വീടും ആനക്കൂട്ടം തകർത്തിട്ടുണ്ട്.
അതിരപ്പിള്ളിയിൽ വ്യാപക ആക്രമണം നടത്തി കാട്ടാന: ക്ഷേത്രത്തിലെ ഗണപതി വിഗ്രഹം സുരക്ഷിതം | Wild elephant
Updated on

തൃശൂർ: അതിരപ്പിള്ളി വെറ്റിലപ്പാറയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപക നാശനഷ്ടങ്ങൾ വരുത്തി. വെറ്റിലപ്പാറ ഫാക്ടറിക്ക് സമീപമുള്ള ശിവക്ഷേത്രമാണ് ആനക്കൂട്ടം ഭാഗികമായി തകർത്തത്. ഇന്നലെ രാത്രിയോടെ എത്തിയ ആനകൾ ഇന്ന് പുലർച്ചെ വരെ പ്രദേശത്ത് ഭീതി പടർത്തി.(Wild elephant attack in Athirappilly, Ganesha idol in temple is safe)

ക്ഷേത്രത്തിന്റെ ഗണപതി പ്രതിഷ്ഠയുള്ള ഭാഗമൊഴികെ മറ്റ് ഭാഗങ്ങളിലെ മുഴുവൻ വാതിലുകളും കാട്ടാനകൾ തകർത്തു. വിഗ്രഹം ഇരിക്കുന്ന ഭാഗത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചില്ല.

ക്ഷേത്രത്തിന് തൊട്ടടുത്തുള്ള തൊഴിലാളി ലയത്തിലെ വീടും ആനക്കൂട്ടം തകർത്തിട്ടുണ്ട്. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

Related Stories

No stories found.
Times Kerala
timeskerala.com