
പാലക്കാട് : കേരളത്തിൽ കാട്ടാനയാക്രമണത്തിൽ വീണ്ടും ജീവൻ പൊലിഞ്ഞു. അട്ടപ്പാടിയിലാണ് സംഭവം. ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളങ്കിരി (40)യാണ് മരിച്ചത്. (Wild elephant attack death in Kerala)
ഇന്നലെയാണ് പശുവിനെ മേയ്ക്കാൻ വെള്ളങ്കിരി കാട്ടിലേക്ക് പോയത്. തുടർന്നാണ് കാട്ടാന ആക്രമണം ഉണ്ടായത്. രാവിലെ ആയിട്ടും തിരികെ എത്താത്തതിനാൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.