ഇടുക്കി : കേരളത്തിൽ വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ചിന്നക്കനാൽ ചൂണ്ടലിലാണ് സംഭവം. വയോധികനാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. ചിന്നക്കനാൽ പന്നിയാർ സ്വദേശി ജോസഫ് വേലുച്ചാമി (62) ആണ് ദാരുണാന്ത്യമടഞ്ഞത്. (Wild elephant attack death in Idukki)
ഇന്ന് രാവിലെ ഏലത്തോട്ടത്തിൽ വച്ചാണ് ഇയാൾക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. തോട്ടത്തിൽ ആനയുടെ ചവിട്ടേറ്റ് കിടക്കുന്ന നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
നേരത്തെ ആന ഇവിടെയിറങ്ങി നാശനഷ്ടങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ പ്രദേശത്ത് 8 കാട്ടാനകൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തും.