മലപ്പുറം : ജനവാസ മേഖലയിൽ കാട്ടുപന്നികൾ ചാകുന്നു. മലപ്പുറത്ത് വിവിധ ഇടങ്ങളിലായാണ് ഇത് നടക്കുന്നത്. നറുക്കുംപ്പൊട്ടി, മണല്‍പ്പാടം, മാമാങ്കര പ്രദേശങ്ങളിൽ പന്നികളുടെ ജഡം കണ്ടെത്തി. (Wild boars were found dead in Malappuram )
ഒരു മാസത്തിനുള്ളിൽ 35ഓളം പന്നികൾ ചത്തുവെന്നാണ് വിവരം. ഇവയെ പ്രദേശവാസികൾ കുഴിച്ചിട്ടുവെന്നാണ് പറയുന്നത്. ഈ സംഭവം ജനങ്ങളിൽ ആശങ്ക പടർത്തി. ഇത് രോഗബാധയാണെന്നും വളർത്തു മൃഗങ്ങൾക്കും ബാധിക്കുമെന്നും ഇവർ ആശങ്കപ്പെടുന്നു.
പത്തനംതിട്ടയിൽ കടുവയുടെ ആക്രമണം
കേരളത്തിൽ വീണ്ടും വന്യജീവി ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്കാണ് ജീവൻ നഷ്ടമായത്. ചൊവ്വാഴ്ച രാവിലെ പൊന്നമ്പലമേട് വനത്തിൽ നിന്ന് കണ്ടെത്തിയത് പെരിയാർ ടെെഗർ റിസർവിലെ വാച്ചറായ അനിൽ കുമാർ എന്ന 32കാരന്റെ മൃതദേഹമാണ്. ഇത് പകുതി ഭക്ഷിച്ച നിലയിൽ ആയിരുന്നു. പാതയിൽ ഒന്നാം പോയിൻറിന് സമീപമാണ് മൃതദേഹം ഉണ്ടായിരുന്നത്. മൂന്നു ദിവസമായിട്ടും ഇദ്ദേഹത്തെ കാണാനില്ലാത്തതിനാൽ നടത്തിയ തിരച്ചിലിൽ ആണ് കടുവ ഭക്ഷിച്ച മൃതദേഹം കണ്ടെത്തിയത്. ആദിവാസി വിഭാഗത്തിലുള്ളയാളാണ്. വനവിഭവങ്ങൾ ശേഖരിക്കാനാണ് അനിൽ കുമാർ വീട്ടിൽ നിന്നും പോയത്.