
മലപ്പുറം : കാളികാവ് ജനവാസ മേഖലയില്‍ പകുതി ഭക്ഷിച്ച നിലയിൽ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി. പ്രദേശത്ത് അജ്ഞാത ജീവി ഓടിപ്പോകുന്നത് കണ്ടതായി പ്രദേശവാസികള്‍ പറയുന്നു.അത് കടുവയാണെന്നാണ് നാട്ടുകാരുടെ സംശയം.
കവുങ്ങിന് തോട്ടത്തിലാണ് കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്. കാല്പാടുകള് കണ്ടെത്തിയിട്ടുണ്ടെങ്കിലും കടുവയാണോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.സ്ഥലത്ത് വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചു.