
പാലക്കാട്: കൂട്ടത്തോടെ കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവച്ച് കൊന്നു. സംഭവമുണ്ടായത് പാലക്കാട് എലപ്പുള്ളിയിലാണ്.(Wild boars )
കിണറ്റിലകപ്പെട്ട 5 കാട്ടുപന്നികളെയാണ് കുരുക്കിട്ട് വെടിവച്ച ശേഷം പുറത്തെടുത്തത്. കാക്കത്തോട് സ്വദേശിയായ ബാബു മാഷിന്‍റെ വീട്ടിലെ കിണറിലാണ് ഇവ വീണത്.
ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. കാട്ടുപന്നികൾ കിണറിനുള്ളിൽ വീണതായി കണ്ടെത്തിയത് ശബ്ദം കേട്ടെത്തിയ വീട്ടുകാരാണ്. തുടർന്ന് ഇവയെ പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. വനംവകുപ്പും സ്ഥലത്തെത്തി.
നാട്ടുകാർ പന്നികളെ വെടിവച്ചു കൊല്ലണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി പഞ്ചായത്തിനുള്ള അനുമതിയും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് വനംവകുപ്പ് അനുമതി നൽകുകയായിരുന്നു.