റെയിൽവേ ഗേറ്റ് അടച്ച സമയത്ത് ട്രാക്കിലേക്ക് ഓടിക്കയറി കാട്ടുപന്നി |wild boar

കാട്ടുപന്നി റെയിൽവേ ഗേറ്റിനകത്ത് കുടുങ്ങിയത് വലിയ പരിഭ്രാന്തി പരത്തി.
wild boar
Published on

പാലക്കാട് : റെയിൽവേ ഗേറ്റ് അടച്ച സമയത്ത് ട്രാക്കിലേക്ക് ഓടിക്കയറി കാട്ടുപന്നി.പാലക്കാട് - പട്ടാമ്പി റെയിൽവേ പാതയിൽ വാടാനാംകുറുശ്ശി റയിൽവേ ട്രാക്കിൽ കാട്ടുപന്നി ഓടിക്കയറിയത്.

ട്രെയിൻ എത്താനിരിക്കെ കാട്ടുപന്നി റെയിൽവേ ഗേറ്റിനകത്ത് കുടുങ്ങിയത് വലിയ പരിഭ്രാന്തി പരത്തി.കാൽനടയായി ട്രാക്ക് മുറിച്ചു കടക്കുന്നവർക്ക് നേരെ പാഞ്ഞടുത്തെങ്കിലും അപകടമൊന്നും ഉണ്ടായില്ല.

നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും ഗേറ്റിന് സമീപം കാത്തുനിൽക്കെ കാട്ടുപന്നി പെട്ടെന്ന് ട്രാക്കിലേക്ക് ഓടിക്കയറുകയായിരുന്നു. കാഴ്ചക്കാർ ബഹളം വെച്ചപ്പോൾ പന്നി ഓടി മാറി.

Related Stories

No stories found.
Times Kerala
timeskerala.com