ഓട്ടോയ്ക്ക് മുന്നിലേക്ക് കാട്ടുപന്നി ചാടി: ഡ്രൈവർക്ക് പരിക്ക്, കാട്ടുപന്നി ചത്തു | Wild boar

തലയ്ക്ക് പരിക്കേറ്റ അഖിൽ രാജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Wild boar jumps in front of auto, Driver injured, wild boar dies
Published on

തിരുവനന്തപുരം: കല്ലറയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് കാട്ടുപന്നി ചാടി അപകടമുണ്ടായി. അപകടത്തിൽ ഓട്ടോ ഡ്രൈവറായ തെങ്ങുംകോട് സ്വദേശി അഖിൽ രാജിന് പരിക്കേറ്റു. കാട്ടുപന്നി ഇടിയുടെ ആഘാതത്തിൽ ചത്തു. ഇന്നലെ രാത്രി ഒമ്പതേകാലിന് തറട്ട ഹോസ്പിറ്റൽ റോഡിൽ വെച്ചാണ് അപകടം നടന്നത്.(Wild boar jumps in front of auto, Driver injured, wild boar dies)

തറട്ടയിൽ നിന്ന് ഓട്ടം കഴിഞ്ഞ് തിരികെ വരുന്ന വഴിയിൽ റോഡിന് കുറുകെ പാഞ്ഞ കാട്ടുപന്നി ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ വശത്തേക്ക് മറിഞ്ഞു. വാഹനം മറിയുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഉടൻ രക്ഷാപ്രവർത്തനം നടത്തിയത്. ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട അഖിൽ രാജിനെ നാട്ടുകാർ ചേർന്ന് വാഹനം ഉയർത്തി മാറ്റിയാണ് രക്ഷിച്ചത്.

തലയ്ക്ക് പരിക്കേറ്റ അഖിൽ രാജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന പരാതികൾക്കിടയിലാണ് അപകടം.

Related Stories

No stories found.
Times Kerala
timeskerala.com