കാട്ടുപന്നി കുറുകെ ചാടി, കാർ മറിഞ്ഞു : പാലക്കാട്ട് 3 യുവാക്കൾക്ക് ദാരുണാന്ത്യം | Wild boar

മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ച കാർ പാടത്തേക്ക് മറിയുകയായിരുന്നു
കാട്ടുപന്നി കുറുകെ ചാടി, കാർ മറിഞ്ഞു : പാലക്കാട്ട് 3 യുവാക്കൾക്ക് ദാരുണാന്ത്യം | Wild boar
Published on

പാലക്കാട്: ചിറ്റൂർ റോഡിൽ കല്ലിങ്കൽ ജംക്ഷന് സമീപം കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണംവിട്ട കാർ അപകടത്തിൽപ്പെട്ട് മൂന്ന് സുഹൃത്തുക്കൾ തൽക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.(Wild boar jumps across, car overturns, 3 youths die tragically in Palakkad)

രോഹൻ രഞ്ജിത്ത് (24): പാലക്കാട് നൂറടി റോഡ് സ്വദേശി, രോഹൻ സന്തോഷ് (22): നൂറണി സ്വദേശി, സനൂഷ് (19): യാക്കര സ്വദേശി എന്നിവരാണ് മരിച്ചത്. പരുക്കേറ്റ മൂന്ന് യുവാക്കളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദിത്യൻ (23): ചന്ദ്രനഗർ സ്വദേശി (കാർ ഓടിച്ചിരുന്നത്), ഋഷി (24): യാക്കര സ്വദേശി, ജിതിൻ (21): നെന്മാറ സ്വദേശി എന്നിവർക്കാണ് പരിക്കേറ്റത്.

ചിറ്റൂരിൽ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കല്ലിങ്കൽ ജംക്‌ഷനു സമീപം റോഡിന് കുറുകെ കാട്ടുപന്നി ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ടു. തുടർന്ന്, മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ച കാർ പാടത്തേക്ക് മറിയുകയായിരുന്നു. ആഴ്ചാവസാനങ്ങളിൽ ഒരുമിച്ച് യാത്ര പോകുന്ന സുഹൃത്തുക്കളായിരുന്നു കാറിലുണ്ടായിരുന്ന ആറുപേരും. യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com