Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKeralaകോഴിക്കോട് സ്ത്രീയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം | Wild boar

കോഴിക്കോട് സ്ത്രീയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം | Wild boar

🎙️ Latest Podcast

കോഴിക്കോട്: തോട്ടുമുക്കത്തിനടുത്ത് കോനൂർകണ്ടിയിൽ നടന്നുപോവുകയായിരുന്ന വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നിയുടെ ക്രൂരമായ ആക്രമണം. കോനൂർകണ്ടി ഇരുമ്പുകുഴിയിൽ ഷീബ മോഹനനാണ് പരിക്കേറ്റത്.(Wild boar attacks woman in Kozhikode)

ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ റോഡിലൂടെ നടന്നുപോവുകയായിരുന്നു ഷീബ. ഈ സമയം പെട്ടെന്ന് പാഞ്ഞടുത്ത കാട്ടുപന്നി ഇവരെ ഇടിച്ചു വീഴ്ത്തുകയും ആക്രമിക്കുകയുമായിരുന്നു.

പന്നിയുടെ ആക്രമണത്തിൽ റോഡിൽ തെറിച്ചുവീണ ഷീബ ബോധരഹിതയായി. അല്പസമയത്തിന് ശേഷം ബോധം തിരിച്ചുകിട്ടിയപ്പോഴാണ് തന്റെ കാലിൽ ആഴത്തിലുള്ള മുറിവേറ്റ വിവരം ഇവർ അറിയുന്നത്. ഉടൻ തന്നെ ഇവരെ അരീക്കോട് സർക്കാർ ആശുപത്രിയിൽ എത്തിച്ചു. കാലിലെ മുറിവ് ഗുരുതരമായതിനാൽ അഞ്ചോളം തുന്നലുകൾ വേണ്ടിവന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.