
കങ്ങഴ: കോട്ടയത്ത് കാട്ടുപന്നികള്‍ ദേഹത്തേക്ക് വീണ് തൊഴിലാളിക്ക് കാലിന് ഗുരുതരമായി പരിക്കേറ്റു(Wild boar attack). മുണ്ടത്താനം കുന്നിനി മുക്കുങ്കല്‍ അജേഷ് സണ്ണി (35)ക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ കയ്യാലകള്‍ കുത്തിയിളക്കിയ പന്നികൾ, റോഡിലൂടെ വരികയായിരുന്ന അജേഷിന്റെ ദേഹത്തേക്ക് വീണത്.
കാലിന് പരിക്കേറ്റ അജേഷിനെ ഉടൻ തന്നെ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം പാമ്പാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി.