
കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരി, പുത്തഞ്ചേരിയില്‍ കാട്ടുപന്നി ആക്രമണമുണ്ടായി(Wild boar attack). ആക്രമണത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. റിട്ട.മിലിട്ടറി ഉദ്യോഗസ്ഥന് ചേരിയയില്‍ ശ്രീധരന്, ശ്രീഹരിയില്‍ ബാലന് എന്നിവര്‍ക്കാണ് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റത്.
ഇരുവരെയും പാൽ വാങ്ങാൻ പോകുന്നതിനിടയിലാണ് കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തിൽ ശ്രീധരന്റെ കാലിന് ഗുരുതരമായി പരിക്കേറ്റതിനാൽ ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉള്ള്യേരി പ്രദേശത്ത് കാട്ടുപന്നി ആക്രമണം ഇതാദ്യമായാണെന്ന് നാട്ടുകാർ പറഞ്ഞു.