

തിരുവനന്തപുരം: തലസ്ഥാനത്ത് കാട്ടുപന്നിയാക്രമണം. വെള്ളറടയില്‍ ആണ് സംഭവം. കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാൾക്ക് പരിക്കേൽക്കുകയും, നിരവധി കടകള്‍ക്ക് കേടുപാടുണ്ടാവുകയും ചെയ്തു.(Wild boar attack in Thiruvananthapuram)
നാല് പന്നികൾ ജനവാസ മേഖലയിലിറങ്ങിയത് ഇന്നലെ വൈകീട്ട് ആറു മണിയോടെയായിരുന്നു. ഇവ രണ്ടു കടകളില്‍ കയറുകയും അക്രമമഴിച്ചു വിടുകയും ചെയ്തു.
കാട്ടുപന്നികൾ വിജയ് അക്വേറിയം എന്ന കടയിൽ കയറുകയും, അക്വേറിയം കുത്തിമറിച്ചിട്ട് നശിപ്പിക്കുകയും ചെയ്തു. സമീപത്തെ കിങ്‌സ് മൊബൈൽ ഷോപ്പുടമ സുധീറിനെ ഇവ കുത്തിപ്പരിക്കേൽപ്പിച്ചു. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.
നാട്ടുകാർ പറയുന്നത് പ്രദേശത്ത് മാലിന്യ നിക്ഷേപം കൂടുകയാണെന്നും, ഇത് തേടിയാണ് പന്നികൾ കൂട്ടത്തോടെ ഇവിടേക്ക് എത്തുന്നതെന്നുമാണ്.