തിരുവനന്തപുരം : നെയ്യാർ വൈൽഡ് ലൈഫ് സാങ്ച്വറിയിൽ കാട്ടുപന്നിയുടെ ആക്രമണം. രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു. (Wild boar attack in Kerala)
ആക്രമണത്തിൽ പരിക്കേറ്റത് കോട്ടൂർ സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് അസിസ്റ്റൻ്റ് രാജേന്ദ്രൻ കാണി, ഷൈജു സതീശൻ എന്നിവർക്കാണ്. തലയിലും കയ്യിലും വയറിലും പരിക്കേറ്റിട്ടുണ്ട്.
സംഭവമുണ്ടായത് ഇന്നലെ രാത്രി ഏഴരയോടെയാണ്. ഇവർ ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോഴാണ് ബൈക്കിൽ കാട്ടുപന്നി ഇടിച്ചത്. ബൈക്ക് മറിഞ്ഞു വീണാണ് ഇവർക്ക് പരിക്കേറ്റത്.