വയനാട് : വയനാട് അച്ഛനൊപ്പം കൂൺ പറിക്കാൻ പോയ ഒന്നര വയസുകാരിക്ക് നേരെ വന്യജീവിആക്രമണം. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ വെച്ചായിരുന്നു സംഭവം ഉണ്ടായത്. പരിക്കേറ്റ കുട്ടിയെ കൽപ്പറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിയെ എന്ത് ജീവിയാണ് ആക്രമിച്ചതെന്ന് അറിയില്ലെന്ന് പിതാവ് പറഞ്ഞു. കുട്ടിയുടെ കരച്ചിൽ കേട്ടാണ് തിരിഞ്ഞ് നോക്കിയതെന്നും മൂന്നടിയോളം ദൂരം കുട്ടിയെ ജീവി വലിച്ച് കൊണ്ടുപോയതായും അച്ഛൻ വെളിപ്പെടുത്തി.
പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ ആരംഭിച്ചു. അറവുശാലയുടെ അടുത്ത് ആയതിനാൽ ആക്രമിച്ചത് വളർത്തുമൃഗങ്ങളും ആകാൻ സാധ്യതയുണ്ടെന്ന് വനം വകുപ്പ് പറയുന്നു.