അരുംകൊല : പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഭാര്യയെ വെട്ടിക്കൊന്നു, പ്രതി പോലീസ് പിടിയിൽ | Hacked

ഗുരുതരമായി പരിക്കേറ്റ ഇന്ദിര സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു
അരുംകൊല : പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഭാര്യയെ വെട്ടിക്കൊന്നു, പ്രതി പോലീസ് പിടിയിൽ | Hacked
Published on

പാലക്കാട്: ജില്ലയിലെ പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശി വാസുവാണ് (65) ഭാര്യ ഇന്ദിരയെ (60) കൊലപ്പെടുത്തിയത്.(Wife hacked to death in Palakkad, Husband in police custody)

ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെയാണ് വാസു ഇന്ദിരയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇന്ദിര സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. കൊലപാതകത്തിന് പിന്നിൽ കുടുംബ പ്രശ്നങ്ങളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ തിരച്ചിലിൽ വാസുവിനെ പിടികൂടി. ഇയാളെ നിലവിൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com