
റിപ്പോർട്ട് : അൻവർ ഷരീഫ്
വാഴക്കാട് : തിരുവാലൂർ ചെറിയ കൊയപ്പത്തൊടി ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിലായി വ്യാപകമായ മോഷണം നടന്നു. വീട് പണി നടക്കുന്ന പുതിയ വീട്ടിൽ വയറിംഗ് മുഴുവൻ കട്ട് ചെയ്ത് കൊണ്ടുപോയി. തുടർച്ചയായി രണ്ട് തവണ ദിവസങ്ങളുടെ വിത്യാസത്തിൽ ഒരേ വീട്ടിൽ കവർച്ചകൾനടത്തി. അടച്ചിട്ട വീടിൻ്റെ വാതിലും പൂട്ടും പൊട്ടിച്ചാണ്മോഷണം നടത്തിയത്. കൂടാതെ ഈ പ്രദേശത്ത് വ്യാപകമായ രീതിയിൽ മോഷണം നടക്കുന്നതായും പ്രദേശവാസികൾ പറയുന്നു വീടുകളിൽ സൂക്ഷിച്ച അടക്ക ,തേങ്ങ മുതായവയും മോഷണം പോയവയിൽ ഉണ്ടെന്നാണ് പ്രാധമികവിവരം
ഇലക്ടിക് വർക്ക് പൂർത്തിയാക്കിയ വീട്ടിൽ നിന്നും മുഴുവൻ വയറിങ്ങും കട്ട് ചെയ്തത് കൊണ്ട് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. പ്രതികളെ എത്രയും പെട്ടെന്ന് പിടിക്കണമെന്നാവശ്യപ്പെട്ട് വീട്ടുടമ പോലീസിൽ പരാതി നൽകി.പ്രദേശത്തെ കളവുകൾ ആശങ്കപ്പെടുത്തുന്നുവെന്നും പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തിരുവാലൂർ റസിഡൻസ് അസോസിയേഷൻ കമ്മിറ്റി ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്കാനിരിക്കുകയാണ് . പ്രദേശത്ത് പോലീസ് പട്രോളിംഗ് ഏർപെടുത്തണമെന്നും ആവശ്യപ്പെട്ടു. വാഴക്കാട് പോലീസ് ഇൻസ്പെക്ടർ രാജൻ ബാബുവിൻറെ നേതൃത്വത്തിൽ വാഴക്കാട് പോലീസ് മോഷണം നടന്ന സ്ഥലം പരിശോധന നടത്തി പോലീസ് അന്വേഷണം ആരംഭിച്ചു.