Theft attempt: കൊണ്ടോട്ടി ഭാഗങ്ങളിൽ വ്യാപക മോഷണശ്രമം : ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ്

Theft attempt
Published on

റിപ്പോർട്ട് : അൻവർ ഷരീഫ്

കൊണ്ടോട്ടി : കോഴിക്കോട് പാലക്കാട് ദേശീയപാതയ്ക്ക് അരികിലെ വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണവും മോഷണശ്രമവും നടക്കുന്നത് .വീടിന്റെ മുൻവശവാതിലിൻറെ കട്ടിളയോട് ചേർത്ത് വച്ചുള്ള ജനൽപ്പാളി ഡ്രിൽ ചെയ്തു കൊളുത്ത് മാറ്റി തുറന്ന്, കൈ അകത്തുകയറ്റി വാതിലിന്റെ ബോൾട്ട് നീക്കി വീടിന്റെ അകത്തുകയറി മോഷണം നടത്തുന്ന കേസുകളാണ് കൂടുതൽ വരുന്നത് എന്നാണ് പ്രാഥമിക വിവരം. കോടങ്ങാടെ ഒരുവീട്ടിൽ നിന്ന് രണ്ടരപവൻ സ്വർണം കവർന്നു. തുറക്കൽ വീട്ടിൽ നിന്നും മോഷണം നടത്തുന്നതിനിടയിൽ വീട്ടുകാർ ഉണർന്നതിനാൽ മോഷണം നടത്താൻ എത്തിയ ആൾ ഓടി രക്ഷപെട്ടു .കോഴിക്കോട് പാലക്കാട്‌ ഹൈവേ സൈഡിലുള്ള മേൽ സൂചിപ്പിച്ച തരത്തിലുള്ള ഡോറുകളുള്ള വീടുകളിലുള്ളവർ ജാഗ്രത പുലർത്തേണ്ടതാണ് എന്ന് കൊണ്ടോട്ടി പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com