
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. അതേസമയം , ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് കനത്തമഴ ; കെഎസ്‌ഇബിക്ക് 56കോടി രൂപയുടെ നഷ്‌ടം |Kseb rain loss
സംസ്ഥാനത്ത് അതിശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് ഉണ്ടായത് വൻനാശനഷ്ടം. വിതരണമേഖലയിൽ ഏകദേശം 56 കോടി 77 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. നാശനഷ്ട കണക്കുകൾ പ്രകാരം 1,596 ഹൈടെൻഷൻ പോസ്റ്റുകളും, 10,573 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. ഏകദേശം 29,12,992 വൈദ്യുതി കണക്ഷനുകൾക്ക് തകരാറുണ്ടായി. ഇതിൽ 20,52,659 കണക്ഷനുകളുടെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.ബാക്കിയുള്ളവ പരിഹരിക്കാനുള്ള ഊർജിത ശ്രമം നടത്തുകയാണ് കെഎസ്ഇബി അറിയിച്ചു.