സംസ്ഥാനത്ത് അടുത്ത ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യത
Published on

കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയതും ഇടത്തരമാർന്നതുമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത് പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഞായറാഴ്ച രാവിലെയോടെ മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി തിങ്കളാഴ്ചയോടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇതോടെ 12 മുതൽ 16 വരെ ശക്തമായ മഴക്ക്‌ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനിടെ, തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈക്കടവ് സ്റ്റേഷൻ) നദിയിൽ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാൽ കേന്ദ്ര ജല കമ്മിഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തീരത്തോട് അടുത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

Related Stories

No stories found.
Times Kerala
timeskerala.com