എലപ്പുള്ളി ബ്രൂവറി പ്രദേശത്തെ ഭൂമി ഇടപാടുകളിൽ വ്യാപക ക്രമക്കേട്; അനിൽ അക്കര

എലപ്പുള്ളി ബ്രൂവറി പ്രദേശത്തെ ഭൂമി ഇടപാടുകളിൽ വ്യാപക ക്രമക്കേട്; അനിൽ അക്കര
Published on

തൃശൂർ: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാൻ ഒയാസിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മദ്യക്കമ്പനി പ്രദേശത്ത് വാങ്ങിക്കൂട്ടിയ ഭൂമിയുടെ ഇടപാടുകളിൽ വ്യാപക ക്രമക്കേട്​ നടന്നിട്ടുണ്ടെന്ന്​ മുൻ എം.എൽ.എ അനിൽ അക്കര ആരോപിച്ചു.

വില്ലേജ് ഓഫിസിൽ അടിസ്ഥാന രേഖകൾ കാണാത്തതും ഭൂനിയമങ്ങൾ അട്ടിമറിക്കപ്പെട്ടതും നിയമസഭ സമിതി അന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്.കമ്പനി വാങ്ങിയ ഭൂമികളുടെ മുൻ ആധാരങ്ങൾ, പട്ടയങ്ങൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ വിവരാവകാശ നിയമം പ്രകാരം ആവശ്യപ്പെട്ടപ്പോൾ ഈ രേഖകൾ എലപ്പുള്ളി വില്ലേജിൽ ഇല്ലെന്ന വിചിത്ര മറുപടിയാണ് ലഭിച്ചത്. ഇതിൽ ദുരൂഹതയുണ്ട്. കമ്പനിക്കെതിരെ മിച്ചഭൂമി നിയമപ്രകാരം കേസെടുക്കണമെന്ന് സംസ്ഥാന ലാൻഡ് ബോർഡ് ശിപാർശ ചെയ്ത സാഹചര്യത്തിൽ കമ്പനി ആരംഭിക്കാൻ നൽകിയ പ്രാരംഭ അനുമതി റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട് ജനുവരിയിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത്​ നൽകിയിരുന്നുവെന്നും അനിൽ അക്കര പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com