
റിപ്പോർട്ട് : അൻവർ ഷരീഫ്
കടലുണ്ടി : കടലുണ്ടിപുഴയുടെ തീരങ്ങളിൽ വ്യപക കയ്യേറ്റം തുടരുമ്പോഴും , പരാതികൾക്ക് പുല്ലുവിലയാണ് അധികാരികൾ കൽപ്പിക്കുന്നത് എന്ന് കടലുണ്ടി പുഴ സംരക്ഷണ പ്രവർത്തകർ .കടലുണ്ടിപുഴയുടെ തീരങ്ങൾ കെട്ടിയെടുത്തു മണ്ണിട്ട് നിറച്ചും നിർമാണ പ്രവർത്തികൾ നടത്തിയുമാണ് കയ്യേറുന്നത് .വ്യാപകമായരീതിയിൽ ടൂറിസത്തിന്റെ മറവിലും കയ്യേറ്റം നടക്കുന്നതായി കടലുണ്ടിപുഴ സംരക്ഷണ പ്രവർത്തകരും പറയുന്നു. ഫ്‌ളോട്ടിങ് റെസ്റ്റോറന്റ് നിർമ്മാണത്തിനെതിരെയും, പുഴ പുറമ്പോക്കിലെ തെങ്ങ് പഞ്ചായത്ത് മുറിച്ചുവിറ്റതായും, പുഴയിലെ മണൽ എടുക്കാൻ ഉണ്ടായിരുന്ന പാതാർ കയ്യേറി പുഴയിലേക്ക് ഇറക്കികെട്ടിയതായും ഇവർ ആരോപിക്കുന്നു .പുഴയോരത്ത് നിർമിച്ച പാലത്തിനരികെ വരെ കയ്യേറിയതായും ഇവർ പറയുന്നു. ഏക്കർ കണക്കിന് പുഴയോരമാണ് ഇങ്ങനെ കൈയേറിയത്. ഇത് കൊട്ടക്കടവ് ,പിലാക്കാട്ട് ഭാഗങ്ങളിലെ മാത്രം അവസ്ഥയാണ് പറയുന്നത്. റവന്യു വകുപ്പിനും പഞ്ചായത്തിനും പരാതികൾ നൽകിയെങ്കിലും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. കയ്യേറ്റത്തിനെതിരെ നടപടിസ്വീകരിക്കാത്തപക്ഷം എങ്കിൽ ശക്തായ പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുകയാണ് കടലുണ്ടി പുഴ സംരക്ഷണ സമിതി പ്രവർത്തകരും തീരവാസികളും.