
മലപ്പുറം : മലപ്പുറം കോഴിക്കോട് ജില്ലകളിലൂടെ ഒഴുകുന്ന അന്തർ സംസ്ഥാന നദിയായ ചാലിയാറിന്റെ തീരങ്ങളിൽ വ്യാപക കയ്യേറ്റം.വിഷയത്തിൽ അനങ്ങാപ്പാറ നയമാണ് റവൻന്യു വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.വർഷങ്ങൾക്ക് മുൻപേ പരിസ്ഥിതി പ്രവർത്തകർ മലപ്പുറം ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.എന്നാൽ നടപടികൾ കടലാസി ലൊതുങ്ങി .
ചാലിയാറിന്റെ തീരങ്ങളിൽ അനധികൃതമായി മണ്ണ് നിക്ഷേപി ക്കൽ,മണലൂറ്റ്,അനധികൃത ബിൽഡിംഗ് നിർമാണങ്ങൾ രാസവള-കീടനാശിനികൾ ഉപയോഗിച്ചുള്ള കൃഷികൾ അനതിഗൃത പുഴയിലേക്കുള്ള റോഡുകൾ എന്നീ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് റവൻന്യു വകുപ്പിന് നിരവധി തവണ പരാതി നല്കിയിട്ടുള്ളതുമാണ്, എന്നാൽ ഇതിനെതിരെ ചെറുവിരൽ ഇളക്കാൻ പോലും ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല
കയ്യേറ്റങ്ങൾ കണ്ടെത്തി ചാലിയാറിന്റെ തീരങ്ങൾ സംരക്ഷിക്കണമെന്ന നിലപാടിലാണ് ചാലിയാർ തീരങ്ങളിലെ പ്രേദേശവാസികളും ചാലിയാർ സംരക്ഷപ്രവർത്തകർക്കുമുള്ളത് .ചില മുട്ടാ പോക്ക് ന്യായങ്ങൾ പറഞ്ഞു ചുവപ്പുനാടയിൽ കുരുക്കിയിരിക്കുകയാണ് വിഷയത്തെ.
ഇതിന് പിന്നിൽ വലിയ റിയൽ എസ്റ്റേറ്റ് മാഫിയകളും മണൽകൊള്ളക്കാരുമാണ്
ചില ട്രേഡ് യൂണിയൻ നേതാക്കളും ഉദ്യോഗസ്ഥരും നടത്തുന്ന കൂട്ടുകൃഷിയാണ് എന്നും പശ്ചിമ ഘട്ട സംരക്ഷണ സമിതി പ്രവർത്തകർ ആരോപിക്കുന്നു .ചാലിയാറി ന്റെ തീരങ്ങളിലെ അനധികൃത
ചാലിയാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടവും അധികൃതരും മുമ്പോട്ടു നീങ്ങുന്നില്ല എങ്കിൽ ശക്തമായ പ്രത്യക്ഷ സമരപരിപാടികൾ ഉണ്ടാകു മെന്ന് ചാലിയാർ സംരക്ഷണ പ്രവത്തകരും പശ്ചിമഘട്ട സംരക്ഷണ സമിതി പ്രവർത്തകരുംപറയുന്നു വെട്ടുപാറയിലെ ചാലിയാറിൽ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ മണൽമാഫിയ മണലൂറ് നടത്തുന്നതിന്ന് പുഴയിൽ രാത്രിയിൽ മണ്ണിട്ട് നികത്തിയിട്ടും അത് പൂർവ സ്ഥിതിയിലാക്കാൻ നാളിതുവരെ റവൻന്യു വകുപ്പോ ബന്ധപ്പെട്ട വകുപ്പുകളോ നടപടിസ്വീകരിച്ചിട്ടില്ല