ഇത്ര വൃത്തികെട്ടവനെ നമ്മൾ എന്തിന് ചുമക്കണം ; യൂത്ത് കോൺഗ്രസ് ​ഗ്രൂപ്പിൽ രാഹുലിനെതിരെ വിമർശനം |Rahul mamkoottathil allegation

യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജില്ലാ സെക്രട്ടറിയുടെ വിമർശനം.
rahul-mamkoottathil
Published on

കൊച്ചി : രാഹുലിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഓഡിയോ സന്ദേശം. ജില്ലാ സെക്രട്ടറി ആഷിക് കരോട്ടിന്റേതാണ് ഓഡിയോ സന്ദേശം. രാഹുൽ തനിക്കറിയാവുന്ന രണ്ട് വനിതാ കെഎസ്‌യു പ്രവർത്തകർക്ക് മെസേജ് അയച്ചിരുന്നു. അന്ന് അവർ പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചു പോയെന്നും ജില്ലാ സെക്രട്ടറി ഓഡിയോയിൽ പറയുന്നു.

തെറ്റിനെ ന്യായീകരിക്കേണ്ട ആവശ്യം നമ്മൾക്ക് ഇല്ല. ന്യായീകരിക്കാൻ നമുക്ക് സമയവുമില്ല. ജില്ലാ ഭാരവാഹികളിൽ 70% പേർക്കും പരിചയമുള്ള പെൺകുട്ടികൾക്ക് രാഹുലിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടാകാമെന്ന് ജില്ല വൈസ് പ്രസിഡൻറ് ചെറിയാൻ ജോർജും വിമർശിച്ചു.ഇത്ര വൃത്തികെട്ടവനെ എന്തിനാണ് നമ്മൾ ചുമക്കുന്നത് എന്നുമാണ് ഗ്രൂപ്പിൽ ഉയരുന്ന വിമർശനം.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിൽ ഒരു വിഭാഗം രം​ഗത്തെത്തി. മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com