നാം എന്തു കൊണ്ടാണ് സ്വപ്നങ്ങൾ കാണുന്നത്? മനസ്സിന്റെ രഹസ്യ യാത്രയായ സ്വപ്നങ്ങളെ കുറിച്ച് അറിയാം| Why do we see Dreams

Why do we see Dreams
Published on

സ്വപനങ്ങൾ കാണാത്തവരായി ആരുണ്ട്? ചുരുണ്ട കൂടി കിടന്ന് സ്വപനം കാണാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മിൽ പലരും. സ്വപനങ്ങൾ പല തരമാണ്. ഒരിക്കൽ എങ്കിലും ജീവിതത്തിൽ നടക്കണം എന്ന് ആഗ്രഹിക്കുന്ന സ്വപ്നങ്ങൾ, മറുവശത്ത് ഒരിക്കലും നടക്കരുത് എന്ന് പ്രാർത്ഥിക്കുന്ന കള്ളക്കാഴ്ചകളും. ചിലർ പറയുന്നത് ഭാവിയുടെ നേർക്കാഴ്ചയാണ് സ്വപനങ്ങൾ എന്ന്, മറ്റുചിലർ പറയുന്നതോ മനസ്സിന്റെ ഓരോ വികൃതികൾ മാത്രമാണ് സ്വപ്നങ്ങളെന്നും. എങ്കിൽ പിന്നെ ശെരിക്കും എന്താണ് സ്വപ്നം. സ്വപ്‌നങ്ങൾ എന്തുകൊണ്ടാണ് ഉണ്ടാകുന്നത്? സ്വപ്നങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ സ്വപ്നങ്ങളുടെ ലോകത്തേക്ക് ഒന്ന് പോകാം. ((Why do we see Dreams)

സ്വപ്‌നങ്ങൾ എന്നത് നമ്മുടെ ഇച്ഛയില്ലാതെ സ്വയം ഉദയിക്കുന്ന ചിത്രങ്ങൾ, ചിന്തകൾ, അനുഭൂതികൾ, വികാരങ്ങൾ എന്നിവയുടെ സംയുക്ത രൂപമാണ്. ഒരു രാത്രിയുടെ ശാന്തതയിലൂടെ മനസ്സിന്റെ അകമ്പടിയിൽ നിന്നു ഉയരുന്ന ഈ ദൃശ്യങ്ങൾ നമ്മുടെയുള്ളിലെ ആശയങ്ങളെയും വികാരങ്ങളെയും പ്രതിഫലിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. സ്വപ്‌നങ്ങൾ ചിലപ്പോൾ നമ്മെ ആശ്വസിപ്പിക്കുന്നതായിരിക്കും, ധൈര്യം പകർന്നുതരുകയും ജാഗ്രതയെ ഉണർത്തുകയും ചെയ്യും. ചിലപ്പോൾ മുന്നറിയിപ്പുകൾ നൽകുകയും, അവകാശങ്ങളെക്കുറിച്ചുള്ള ബോധം വളർത്തുകയും, പുതിയ കാഴ്‌ചക്കോണുകൾ നൽകുകയും ചെയ്യും.

"നാം എന്തുകൊണ്ടാണ് സ്വപ്‌നങ്ങൾ കാണുന്നത്?"- ഇന്നും ഈ ചോദ്യം ശാസ്ത്രജ്ഞർക്ക് വ്യക്തമായി വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. മനുഷ്യനെ പോലെ എല്ലാ മൃഗങ്ങൾക്കും സ്വപ്നം കാണാൻ കഴിയുമോ? കൈകുഞ്ഞുങ്ങൾക്ക് സ്വപ്‍നം കാണാൻ സാധിക്കുമോ? ഇന്നും ശാസ്ത്രത്തിന് പോലും ഉത്തരം നൽകാൻ കഴിയാത്ത ചോദ്യമാണിത്. അന്ധതയുള്ളവരെ ഉൾപ്പെടുത്തി നടത്തിയ ഒരു പരീക്ഷണത്തിൽ, അവർക്കും സ്വപ്‌നങ്ങൾ ഉണ്ടാകുന്നു എന്നത് തെളിയിച്ചെങ്കിലും അതിൽ ദൃശ്യങ്ങളില്ല — വിശേഷാൽ ശബ്ദങ്ങളും അതിനു അനുയോജ്യമായ അനുഭവങ്ങളുമാണ് ഉള്ളത്.


കലയിൽയും സാഹിത്യത്തിലും, സ്വപ്‌നത്തിന്റെ പ്രതിനിധാനം ഒരു പോലെ എടുത്ത് കാട്ടുന്നുണ്ട്. രാജാ രവിവർമയുടെ പ്രശസ്തമായ ചിത്രം "അനിരുദ്ധനെ സ്വപ്നം കാണുന്ന ഉഷ" എന്നത് അതീവ മനോഹരമായി സ്വപ്നത്തെ ദൃശ്യവൽക്കരിക്കുന്നു.
പഴയ ഗ്രന്ഥങ്ങളിലും രാജാക്കന്മാർ ഒരു സ്വപ്‌നം അനുഭവിച്ചശേഷം രാജ്യത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നതിന്റെ ഉദാഹരണങ്ങൾ കാണാം. ഉദാഹരണത്തിന്, സുമേറിയൻ നഗരമായ ലഗാഷിന്റെ രാജാവ്, ഒരു ദൈവിക സ്വപ്‌നത്തിൽ നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് നിങിർസുവിന്റെ ക്ഷേത്രം പുനർനിർമിച്ചു. ബൈബിളിൽ പോലും സ്വപ്‌നങ്ങൾ മനസ്സിലാക്കിയതിന്റെ ഫലമായി വിജയങ്ങളുണ്ടായ.

നാം എന്തുകൊണ്ടാണ് സ്വപ്‌നങ്ങൾ കാണുന്നത്?

1. ഓർമ്മയുടെ സംരക്ഷണവും ക്രമീകരണവും (Memory Processing)

REM ഉറക്കം (Rapid Eye Movement Sleep) എന്നത് ഉറക്കത്തിൻ്റെ ഒരു ഘട്ടമാണ്. ഇതിൽ കണ്ണുകൾ വേഗത്തിൽ ചലിക്കുകയും, സ്വപ്നങ്ങൾ കാണുകയും, തലച്ചോർ ഉണർന്നിരിക്കുന്നതു പോലെ സജീവമാവുകയും ചെയ്യുന്നു. സാധാരണയായി, ഉറങ്ങി ഏകദേശം 90 മിനിറ്റിനു ശേഷം REM ഉറക്കം ആരംഭിക്കുന്നു. REM ഉറക്കത്തിനിടയിൽ, നമ്മുടെ മസ്തിഷ്കം അതിനാവശ്യമായ ഓർമ്മകളെ സൂക്ഷിക്കുകയും അനാവശ്യ വിവരങ്ങൾ തള്ളിക്കളയുകയും ചെയ്യുന്നു. ഇതിലൂടെ ദൈനംദിന ജീവിതത്തിൽ അഭിമുഖീകരിച്ച സംഭവങ്ങൾ ഭാവിയിലേക്ക് എത്തുന്ന ഓർമ്മകളായി ക്രമീകരിക്കപ്പെടുന്നു.

2. വികാരങ്ങളുടെ നിയന്ത്രണ സംവിധാനം (Emotional Regulation)


സ്വപ്നങ്ങൾ നമ്മുടെ ഉള്ളിലെ അമിതമായ ചിന്തകൾക്കും അവിടെയുറങ്ങിക്കിടക്കുന്ന ആശങ്കകൾളെയും അതിജീവിക്കാൻ സഹായിക്കുന്നു. പലപ്പോഴും ഭയം, നിരാശ, ദു:ഖം തുടങ്ങിയ വികാരങ്ങൾ സ്വപ്നമായി പ്രത്യക്ഷപ്പെടുന്നു, അതിലൂടെ അവയെ മാനസികമായി കൈകാര്യം ചെയ്യാൻ കഴിയുന്നു.

3. ഉറക്കത്തിലെ മസ്തിഷ്ക പ്രവർത്തനം (Brain Activity During Sleep)


REM ഘട്ടത്തിൽ, മസ്തിഷ്‌കം അത്യന്തം സജീവമാകുന്നു. മസ്തിഷ്‌കത്തിൽ യാദൃശ്ചികമായി ഉളള സിഗ്നലുകൾക്ക് അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്ന സമയമാണിത്. ഇതാണ് "Activation-Synthesis Theory" എന്ന സിദ്ധാന്തം — അപ്രതീക്ഷിതമായ സിഗ്നലുകൾക്ക് മനസ്സ് സ്വയം കഥകളും ദൃശ്യങ്ങളുമൊരുക്കുന്നു.

4. പ്രശ്നപരിഹാരശേഷി (Problem Solving)

ബോധപൂർവമായി ചിന്തിക്കാനാവാത്ത ചില ആശയങ്ങൾ, വിഷയം അനുഭവിച്ച് മുന്നോട്ട് പോകാനുള്ള വഴികൾ എന്നിവ സ്വപ്നങ്ങളിലൂടെയാണ് പലർക്കും ലഭിക്കുന്നു. നിരവധി ശാസ്ത്രജ്ഞരും കലാകാരന്മാരും അവരുടെ മികച്ച ആശയങ്ങൾക്ക് പ്രചോദനം കണ്ടെത്തിയത് സ്വപ്നങ്ങളിൽ നിന്നാണ് അത്രേ.

5. യാഥാർത്ഥ്യത്തിനായുള്ള മനസ്സിന്റെ പരിശീലനം (Practicing for Real Life)


"Threat Simulation Theory" അനുസരിച്ച്, അപകടകരമായ സംഭവങ്ങൾ സ്വപ്ന രൂപത്തിൽ മാനസികമായി അഭിമുഖീകരിക്കുന്നതിലൂടെ ഭാവിയിലുണ്ടാകാവുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ വ്യക്തികൾക്ക് സാധിക്കുന്നു.

6. മനശ്ശാസ്ത്രപരമായ അന്തർവീക്ഷണങ്ങൾ (Freud & Jung)

മനശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡിന്റെ പഠനങ്ങൾ പ്രകാരം, സ്വപ്നങ്ങൾ അബോധമനസിലെ അമിതമായ ആഗ്രഹങ്ങളുടെയും ഒളിപ്പിച്ച ചിന്തകളുടെയും പ്രകടനമാണ്. ചിന്തകനും മനഃശാസ്ത്രജ്ഞനുമായ കാർൾ ജങ് ഇതിനെ മറ്റൊരു രീതിയിൽ സ്വപനത്തെ വ്യാഖ്യാനിക്കുന്നു.

ചുരുക്കത്തിൽ, സ്വപ്നം കാണുന്നത് നമ്മുടെ മസ്തിഷ്‌കത്തിന്റെ ഒരു വഴിയായിരിക്കും. ഓർമ്മകൾ ക്രമീകരിക്കാനും, മനുഷ്യന്റെ വികാര തലങ്ങൾ കൈകാര്യം ചെയ്യുവാനും, പ്രശ്നങ്ങൾ പരിഹരിക്കാനും, ഭാവിയിലെ വെല്ലുവിളികൾക്ക് തയ്യാറാക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com