
എന്തുകൊണ്ടാണ് അനുമോൾ തന്നെ ലക്ഷ്യം വച്ചതെന്ന് വെളിപ്പെടുത്തി ബിഗ് ബോസിൽ നിന്ന് പുറത്തായ മത്സരാർത്ഥി ജിസേൽ തക്രാൾ. താനും ആര്യനും പുതപ്പിനടിയിൽ അരുതാത്തത് ചെയ്തെന്ന അനുമോളുടെ ആരോപണത്തോടും ജിസേൽ പ്രതികരിച്ചു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ജിസേലിൻ്റെ വെളിപ്പെടുത്തൽ.
“എന്നെ എന്തുകൊണ്ട് ടാർഗറ്റ് ചെയ്തു എന്നത് അനുമോളോട് ചോദിക്കണം. ചിലപ്പോൾ ഞാൻ കേരളത്തിന് പുറത്തുനിന്നുള്ള ആളാണ്. കുറച്ച് ഡിഫറൻ്റാണ്. ചിലപ്പോൾ അത് അവർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. എനിക്കറിയില്ല. ലിപ്സ്റ്റിക് ഉണ്ടോ എന്ന് നോക്കാനായി ചുണ്ടിൽ തൊട്ടത് വിഷമമായിരുന്നു. പലതവണ ഒരു കാര്യം പറഞ്ഞ് ടാർഗറ്റ് ചെയ്തപ്പോൾ മടുത്തു. ഞാൻ ആ സമയത്ത്, ഒരു ടാസ്ക് ചെയ്ത് ശരീരത്തിലൊക്കെ കൊണ്ടിരിക്കുകയായിരുന്നു. ഓൾറെഡി ലോ ആയിരുന്നു. എന്നിട്ട് ഇങ്ങനെ ചെയ്തപ്പോൾ വിഷമം തോന്നി.”- ജിസേൽ പറഞ്ഞു.
“ആര്യനുമായുള്ള വിഷയത്തിൽ എനിക്ക് ഒരു കാര്യം അറിയാമായിരുന്നു. ഇത്ര ക്യാമറകളുണ്ട്. അപ്പോൾ സത്യം പുറത്തുവരും. എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. ഇന്നല്ലെങ്കിൽ നാളെ ഇത് തെളിയിക്കപ്പെടും. അതുകൊണ്ട് എനിക്ക് ഉത്കണ്ഠയൊന്നും ഉണ്ടായിരുന്നില്ല. ഞാൻ തെറ്റൊന്നും ചെയ്തില്ല. എനിക്ക് പേടിയുണ്ടായിരുന്നില്ല. പക്ഷേ, ആര്യൻ കുറച്ച് പരിഭ്രാന്തിയിലായിരുന്നു. ജയിലിൽ പോയപ്പോൾ ഞാൻ അനുമോളോട് ചോദിച്ചു. 'എന്തിനാണ് നീ ഇങ്ങനെ പറഞ്ഞത്?' 'സോറി പറയുമോ?' എന്ന്. അനുമോൾ സോറി പറയില്ലെന്ന് പറഞ്ഞു. ഭയങ്കര ഈഗോയാണ്. ‘ഞാൻ ശരിയാണ്, ഞാൻ വിചാരിക്കുന്നത് പോലെ നടക്കണം’ എന്നാണ് അനുമോളുടെ വിചാരം.”- ജിസേൽ വിശദീകരിച്ചു.
ബിഗ് ബോസ് ഹൗസിൽ ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു ആര്യനും ജിസേലിനുമെതിരെ അനുമോൾ ഉയർത്തിയ ആരോപണം. പുതപ്പിനടിയിൽ രാത്രി അവർ അരുതാത്തത് ചെയ്തു എന്നായിരുന്നു ആരോപണം.