ബിഗ് ബോസ് സീസൺ 7ൽ വിന്നര്‍ ആരായിരിക്കും? ആദിലയുടെ പ്രവചനം | Bigg Boss
ബിഗ് ബോസ് സീസൺ ഏഴ് ഗ്രാൻഡ് ഫിനാലെയിലേക്ക് ഇനി രണ്ടു ദിവസത്തെ ദൂരം കൂടി. ഇന്നലത്തെ മിഡ് വീക്ക് എവിക്ഷനിലൂടെ ഹൗസിൽ നിന്ന് ആദില പുറത്തായി. 97 ദിവസത്തെ ബിഗ് ബോസ് യാത്രയ്ക്ക് ഒടുവിലാണ് ആദിലയുടെ വിടവാങ്ങൽ. ഇതോടെ നിലവിൽ ആറ് പേരാണുള്ളത്. നൂറ, അനുമോൾ, അക്ബർ, അനീഷ്, ഷാനവാസ്, നെവിൻ എന്നിവരാണ് ഹൗസിനുള്ളിലുള്ളത്. ഇവരിൽ ആരൊക്കെയാണ് ടോപ്പ് ഫൈവിലേക്ക് എത്തുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ.
ഇതിനിടെ, പുറത്തെത്തിയ ആദില പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ബിഗ് ബോസ് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. 'ബിഗ് ബോസ് വിന്നര്‍ ആരായിരിക്കും എന്നാണ് കരുതുന്നത്?' എന്നായിരുന്നു ആദിലയോടുള്ള ചോദ്യം. ഇതിന് വ്യക്തമായി ആദില മറുപടി നല്‍കുകയും ചെയ്‍തു. ഇത്തവണ വിജയിക്കുന്നത് അനുമോൾ ആയിരിക്കുമെന്നാണ് ആദില പറയുന്നത്. രണ്ടാം സ്ഥാനം ഷാനവാസിന് ലഭിക്കുമെന്നും മൂന്നാം സ്ഥാനം അനീഷിന് ലഭിക്കുമെന്നാണ് ആദില പറയുന്നത്. നാലാം സ്ഥാനത്ത് നൂറയും അഞ്ചാം സ്ഥാനത്ത് നെവിനുമെന്നാണ് ആദില പറയുന്നത്.
അതേസമയം, ഇനി ആറ് പേരാണ് ഷോയില്‍ ഉള്ളത്. ഇതില്‍ നിന്നും ഒരാള്‍ കൂടി ഇന്നോ, നാളെയോ പുറത്തേക്ക് പോകും. ശേഷമാകും ടോപ് 5 ൽ ആരൊക്കെ എത്തും എന്നറിയാനാവുക.

